അഹമ്മദാബാദ് – ലണ്ടൻ സർവീസുമായി എയർഇന്ത്യ

Posted on: November 15, 2015

AirIndia-B-787-Dreamliner-B

മുംബൈ : എയർഇന്ത്യ ഡിസംബർ 15 മുതൽ അഹമ്മദാബാദിൽ നിന്ന് മുംബൈ വഴി ലണ്ടനിലേക്ക് പ്രതിദിന ഫ്‌ളൈറ്റ് സർവീസ് തുടങ്ങുന്നു. ബോയിംഗ് ബി-787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

പുലർച്ചെ 4.30 ന് അഹമ്മദാബാദിൽ നിന്നും പുറപ്പെടുന്ന വിമാനം (എഐ 131) 5.30 ന് മുംബൈയിൽ എത്തും. തുടർന്ന് രാവിലെ 7.30 ന് പുറപ്പെട്ട ബ്രിട്ടീഷ് സമയം രാവിലെ 11.30 ന് ലണ്ടനിൽ എത്തിച്ചേരും. തിരിച്ച് ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് (എഐ 130) ഇന്ത്യൻ സമയം പുലർച്ചെ നാല് മണിക്ക് മുംബൈയിൽ എത്തും. അവിടെ നിന്ന് 5.30 ന് പുറപ്പെട്ട് രാവിലെ 6.45 ന് അഹമ്മദാബാദിൽ എത്തിച്ചേരും.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ പുതിയ വിമാനസർവീസിന്റെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആറ് ലക്ഷത്തിലേറെ ഗുജറാത്തികളാണ് ബ്രിട്ടണിലുള്ളത്.