കരിപ്പൂരിൽ എയർഇന്ത്യ വിമാനത്തിന്റെ പിൻചക്രം പൊട്ടി

Posted on: August 2, 2014

AI-Karipur

ഇന്നു രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ പിൻചക്രങ്ങളിൽ ഒന്നു പൊട്ടിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ജിദ്ദയിൽ നിന്നും രാവിലെ 8.30 ന് കരിപ്പൂരിൽ എത്തിയ എഐ 962 വിമാനമാണ് ലാൻഡിംഗിനിടെ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനം റൺവേയിൽ തന്നെ നിർത്തി. 369 യാത്രക്കാരും വിമാനജോലിക്കാരുമുൾപ്പടെ 400 ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനം പിന്നീട് ഏപ്രണിലേക്കു വലിച്ചുനീക്കുകയായിരുന്നു.