മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ കുടകൾ വിതരണം ചെയ്തു

Posted on: August 1, 2014

Muthoot-Fin-LNP--010814-d

സമൂഹത്തിന്റെ പിന്തുണയോടെ വളരുന്ന ബിസിനസ് സ്ഥാപനങ്ങൾ സാമൂഹിക നന്മയ്ക്കുതകുന്ന പ്രവർത്തനങ്ങൾക്കു സന്നദ്ധമാകുന്നതു പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് തുറമുഖ, എക്‌സൈസ് വകുപ്പുമന്ത്രി കെ ബാബു അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളും തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹിക സേവന പരിപാടികൾ നടപ്പാക്കുന്ന മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം എസ് ആർ വി ഗവൺമെന്റ് സ്‌കൂളിലെ കുട്ടികൾക്ക് 500 കുട വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുത്തൂറ്റ് ഫിനാൻസ് സമൂഹത്തോടുള്ള ഉത്തരവാദിത്തം വിസ്മരിക്കാത്തതിൽ അദ്ദേഹം ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു.

മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, എസ് ആർ വി സ്‌കൂൾ പ്രിൻസിപ്പൽ വിലാസിനി എന്നിവരും കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ സാമൂഹിക സേവന പരിപാടികളുടെ ഭാഗമായുള്ള കുട വിതരണം നിർവഹിച്ചു. കമ്പനിയുടെ റീജണൽ മാനേജർ എം കെ ജോർജ്, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ചെറിയാൻ പീറ്റർ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് എ ജി എം ബാബു ജോൺ മലയിൽ, സ്‌കൂൾ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സമീപ ഭാവിയിൽത്തന്നെ കൂടുതൽ വിപുലമായ സാമൂഹിക സേവന പരിപാടികൾ കമ്പനി നടപ്പാക്കുമെന്ന് ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.