എയർ ഇന്ത്യ നടപ്പുവർഷം 6 കോടി ലാഭം നേടിയേക്കും

Posted on: November 7, 2015

Air-india-Planes-@-IGI-Airp

ന്യൂഡൽഹി : എയർ ഇന്ത്യ നടപ്പു ധനകാര്യവർഷം 6 കോടി രൂപ പ്രവർത്തനലാഭം നേടിയേക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ. എൻ. ചൗബേ പറഞ്ഞു. പ്രവർത്തന മികവും എടിഎഫിന്റെ വിലക്കുറവുമാണ് എയർ ഇന്ത്യയ്ക്ക് നേട്ടമാകുന്നത്.

2014-15 ൽ 5,547.47 കോടി രൂപ നഷ്ടം നേരിട്ടു. എയർ ഇന്ത്യയ്ക്കു വേണ്ടി 2012 ൽ 30,000 കോടി രൂപയുടെ ടേണേറൗണ്ട് പ്ലാനായിരുന്നു തയാറാക്കിയത്.