പെട്രോൾ വില കുറഞ്ഞു ഡീസലിനു കൂട്ടി

Posted on: August 1, 2014

Petrol-Pump-B

രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിനു 1.09 രൂപ കുറച്ചു. അതേസമയം, പ്രതിമാസ വർധനയുടെ ഭാഗമായി ഡീസൽ വില ലിറ്ററിനു 50 പൈസ കൂട്ടി. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വില സിലിണ്ടറിനു 2.50 രൂപ കുറച്ചു. പുതുക്കിയ നിരക്കനുസരിച്ചു കേരളത്തിൽ ഒരു ലിറ്റർ പെട്രോളിനു 1.14 രൂപ കുറഞ്ഞു. ഡീസലിന് 60 പൈസ കൂടി.

കേരളത്തിലെ പുതുക്കിയ പെട്രോൾ വില (ബ്രാക്കറ്റിൽ പഴയ നിരക്ക്)

എറണാകുളം 74.97 (76.11), ഇടുക്കി 75.75 (76.89), ആലപ്പുഴ 75.25 (76.40), കോട്ടയം 75.25 (76.40), കൊല്ലം75.80 (76.95), പത്തനംതിട്ട 75.61 (76.75), തിരുവനന്തപുരം 76.21 (77.35), തൃശൂർ 75.42 (76.51), മലപ്പുറം 75.47(76.62), പാലക്കാട് 75.76 (76.90), കോഴിക്കോട് 75.19 (76.33), കണ്ണൂർ 75.13 (76.28), വയനാട് 75.79 (76.93), കാസർഗോഡ് 75.69 (76.83), മാഹി 70.18 (71.24).

പുതുക്കിയ ഡീസൽ വില (ബ്രാക്കറ്റിൽ പഴയ നിരക്ക്)

എറണാകുളം 61.55 (60.95), കോട്ടയം 61.82 (61.22), ആലപ്പുഴ 61.82 (61.22), ഇടുക്കി 62.20 (61.60), കൊല്ലം 62.33 (61.73), പത്തനംതിട്ട 62.15 (61.55), തിരുവനന്തപുരം 62.72 (62.12), തൃശൂർ 61.98 (61.38), മലപ്പുറം 62.05 (61.44), പാലക്കാട് 62.29 (61.69), കോഴിക്കോട് 61.78 (61.18), കണ്ണൂർ 61.72 (61.12), വയനാട് 62.26 (61.66), കാസർഗോഡ് 62.24 (61.64), മാഹി 60.16 (59.58).