ശാലിനി വാര്യർ ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

Posted on: November 2, 2015

Federal-Bank-COO-Shalini-Wa

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ശാലിനി വാര്യർ ചുമതലയേറ്റു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ അംഗമായ ശാലിനി വാര്യർ 1989ലെ ഒന്നാംറാങ്ക് ജേതാവാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോഷ്യേറ്റുകൂടിയാണ് അവർ.

സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ 25 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ശാലിനി വാര്യർ ബ്രൂണെയിൽ ബാങ്കിന്റെ സിഇഒയും കൺസ്യൂമർ ബാങ്കിംഗ് മേധാവിയുമായിരുന്നു. ഫെഡറൽ ബാങ്കിൽ ഡിജിറ്റൽ സ്ട്രാറ്റജിക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം ഇടപാടുകാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകും വിധത്തിൽ ഓട്ടോമേഷനിലൂടെയും ഡിജിറ്റലൈസേഷനിലൂടെയും പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കും.

TAGS: Federal Bank |