ജീവനക്കാർക്കായി മൊബൈൽ ആപ്ലിക്കേഷനുമായി ഫെഡറൽ ബാങ്ക്

Posted on: October 31, 2015

Federal-Bank-Logo-new-big

കൊച്ചി : ജീവനക്കാർക്കുവേണ്ടി ഫെയിം എന്ന പേരിൽ ഫെഡറൽ ബാങ്ക് നൂതനമായ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആഭ്യന്തര ആശയവിനിമയങ്ങൾക്ക് ഉപയുക്തമാകുന്ന പുതുതലമുറ സംവിധാനമായ ഫെയിമിന്റെ പ്രകാശനം ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് ശങ്കരൻ നിർവഹിച്ചു. ഡിജിറ്റൽ ലോകത്തിൽ വേറിട്ടൊരു അനുഭവമായിരിക്കും ഫെയിം എന്ന് അദ്ദേഹം പറഞ്ഞു. കഴിവും ചെലവു കുറയ്ക്കലുമാണ് ഡിജിറ്റലൈസേഷന്റെ മേന്മ. ഡിജിറ്റൽ എച്ച്ആറിലേക്കുള്ള യാത്രയാരംഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്ക് തങ്ങളുടെയും ശാഖയുടെയും പ്രൊഫൈൽ, ബിസിനസ് ഡാഷ്‌ബോർഡ്, അവധിയുടെ വിവരങ്ങൾ, പ്രഖ്യാപനങ്ങളും സന്ദേശങ്ങളും. എച്ച്ആർ ഹെൽപ്‌ഡെസ്‌ക്, അപ്രീസ്യേഷൻ ഫോറം, ഫോട്ടോ വീഡിയോ ഗാലറി, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോം, ഫീഡ്ബാക്കും സർവേയും, ലേണിംഗ് പ്ലാറ്റ്‌ഫോം തുടങ്ങിയ പലവിധ കാര്യങ്ങളും അപ്പപ്പോൾ അറിയാനും വിവരങ്ങളെല്ലാം യഥാസമയം മനസിലാക്കി മുന്നോട്ടുപോകാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ബാങ്കിലെ എച്ച്ആർ ഐടി വിഭാഗങ്ങൾ സംയുക്തമായാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.