ക്വിഡിന് 50,000 ബുക്കിംഗ്

Posted on: October 30, 2015

Renault-Kwid-Big

ചെന്നൈ : റിനോൾട്ട് ഇന്ത്യയുടെ പുതിയ ഹാച്ച്ബാക്കായ ക്വിഡിന് അഞ്ചാഴ്ചയ്ക്കുള്ളിൽ 50,000 ബുക്കിംഗ്. കഴിഞ്ഞ സെപ്റ്റംബർ 24 നാണ് എസ്‌യുവി മോഡൽ കാറായ ക്വിഡ് വിപണിയിൽ അവതരിപ്പിച്ചത്.

ക്വിഡിന്റെ 98 ശതമാനം ഭാഗങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. രാജ്യത്തെ 47 നഗരങ്ങളിൽ ക്വിഡ് അവതരിപ്പിച്ചിട്ടുണ്ട്.