ദുബായിൽ കർണാടക റോഡ്‌ഷോ

Posted on: October 27, 2015

Karnataka'-road-show-Big

ദുബായ് : കർണാടക സർക്കാർ ദുബായിൽ റോഡ്‌ഷോ നടത്തി. ഇൻവെസ്റ്റ് കർണാടക 2016 നിക്ഷേപക സംഗമത്തിനു മുന്നോടിയായാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. യുഎഇയിലെ ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം, കർണാടക വ്യവസായ മന്ത്രി ആർ. വി. ദേശ്പാണ്ഡെ, ചീഫ് സെക്രട്ടറി കൗശിക് മുഖർജി, വ്യവസായ വികസന കമ്മീഷണർ ഗൗരവ് ഗുപ്ത എന്നിവർ നിക്ഷേപകരെ അഭിസംബോധന ചെയ്തു.

അബുദാബി ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഒമർ അൽ സാഹി, എൻഎംസി ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ബി. ആർ. ഷെട്ടി തുടങ്ങി 30 ഓളം സിഇഒമാർ റോഡ്‌ഷോയിൽ പങ്കെടുത്തു. നിക്ഷേപക സംഗമം 2016 ഫെബ്രുവരി 3 മുതൽ 5 വരെ ബംഗലുരുവിൽ നടക്കും.