ബി. ആര്‍. ഷെട്ടിയുടെ യു.എ.ഇ ലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Posted on: April 28, 2020


ദുബായ് : പ്രവാസി ഇന്ത്യന്‍ വ്യവസായി ബി. ആര്‍. ഷെട്ടിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു.

യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇതു സംന്ധിച്ച നിര്‍ദേശം എല്ലാ ബാങ്കുകള്‍ക്കും നല്‍കി. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനിടെ, ഷെട്ടി സ്ഥാപിച്ച എന്‍എംസി ഹെല്‍ത്ത് കെയര്‍ കമ്പനിയായ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഒഴിവാക്കി. 2812 ലിസ്റ്റ് ചെയ്യപ്പെട്ട എന്‍എംസി രണ്ടുവര്‍ഷം മുമ്പ് മുന്‍നിര കമ്പനി എന്ന അംഗീകാരം നേടിയിരുന്നു. സാമ്പത്തിക തിരിമറികളാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഹരിവില 80 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഫെബ്രുവരി അവസാനം മുതല്‍ ഓഹരികളില്‍ ഇടപാട് അനുവദിച്ചിരുന്നില്ല.

ലണ്ടന്‍ കോടതി നിയോഗിച്ച അഡ്മിനിസ്ട്രറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ നടത്തിപ്പു ചുമതല ഇവരുടെ നിര്‍ദേശപ്രകാരമാണ് ഓഹരി ഇടപാടില്‍ നിന്ന് ഒഴിവാക്കിയതും എന്‍എംസി ഓഹരികള്‍ കൈവശമുള്ള എഡിസിബി ബാങ്ക് ലണ്ടന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പുതിയൊരു നിക്ഷേപകന്‍ കമ്പനിയുടെ നേതൃത്വത്തില്‍ വരാനാണ് സാധ്യത.

TAGS: BR Shetty |