മൈസുരുവിലേക്ക് പുതിയ സർവീസുമായി എയർ ഇന്ത്യ

Posted on: October 27, 2015

Air-India-ATR-aircraft-Big

ബംഗലുരു : ബംഗലുരുവിൽ നിന്ന് മൈസുരുവിലേക്ക് ഉച്ചകഴിഞ്ഞ് പുതിയ സർവീസുമായി എയർ ഇന്ത്യ. എടിആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.35 ന് ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന (എഐ 9513) വിമാനം 4.15 ന് മൈസുരുവിലെത്തും. തിരിച്ച് 4.35 ന് മൈസുരുവിൽ നിന്ന് (എഐ 9514 ) പുറപ്പെട്ട് 5.15 ന് ബംഗലുരുവിലെത്തും.