ഫെഡായ് ശില്പശാല

Posted on: October 26, 2015

Federal-Bank-Fedai-Workshop

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഫെഡായ് വൺ വീക്ക് ഓറിയന്റേഷൻ വർക് ഷോപ് ഓൺ ഫോറെക്‌സ് സംഘടിപ്പിച്ചു. ആലുവ ഫെഡറൽ നോളജ് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ജനറൽ മാനേജർ യു. ചിരഞ്ജീവി ശില്പശാല ഉദ്ഘാടനം ചെയ്തു.

ഫെഡറൽ ബാങ്ക് ജനറൽ മാനേജരും എച്ച്ആർ മേധാവിയുമായ തമ്പി കുര്യൻ, പി. എം. പീതി (ഫെഡായ് മുംബൈ), രമേഷ് ബി. (പ്രിൻസിപ്പൽ, എഫ്‌കെടിസി), ഫെഡറൽ ബാങ്ക് ചീഫ് മാനേജർ അനന്തകുമാർ ടി തുടങ്ങിയവർ പങ്കെടുത്തു.