ഭൂചലനം: പാക്കിസ്ഥാനിൽ 30 മരണം

Posted on: October 26, 2015

Pak-Earthquake-Sm

ന്യൂഡൽഹി : ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ഭൂചലനത്തിൽ പാക്കിസ്ഥാനിൽ 30 മരണം. നൂറിലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. പെഷവാറിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പാക് സൈന്യം രക്ഷാപ്രവർത്തനത്തിനു തയാറെടുക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

കനത്ത ചലനം അനുഭപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ തെരുവിൽ അഭയം തേടിയിരിക്കുകയാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും എല്ലാ സഹായവും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.