പത്ത് മടങ്ങ് വളർച്ച ലക്ഷ്യവുമായി മിന്ത്ര

Posted on: October 23, 2015

Flipkart-Myntra-Bigബംഗലുരു : ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലറായ മിന്ത്ര 2018-20 ൽ 5 ബില്യൺ ഡോളർ (32,500 കോടി രൂപ) വിറ്റുവരവ് ലക്ഷ്യമിടുന്നു. ഇപ്പോഴത്തെ 500 മില്യൺ ഡോളറിൽ നിന്ന് 10 മടങ്ങ് വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് സിഇഒ അനന്ത് നാരായണൻ പറഞ്ഞു.

ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ ഇന്ത്യയിൽ 70 ബില്യൺ ഡോളറിന്റെ ബിസിനസാണ്. ഇതിൽ 1.5 ശതമാനം മാത്രമാണ് ഓൺലൈനിലൂടെ നടക്കുന്നത്. 300 മില്യൺ ഡോളർ മുതൽ മുടക്കി മിന്ത്രയെ ഏറ്റെടുത്ത ഫ്‌ലിപ്കാർട്ട്, മറ്റൊരു 100 മില്യൺ ഡോളർ കൂടി മുതൽമുടക്കാൻ ഒരുങ്ങുകയാണ്.