കൊച്ചിയിൽ ഫെഡറൽ ബാങ്ക് സ്‌കിൽ അക്കാദമി തുറന്നു

Posted on: October 20, 2015
ഫെഡറൽ സ്‌കിൽ അക്കാദമിയുടെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ഡയറക്ടർ ഹരീഷ് എച്ച് എൻജിനീയറും എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനും ചേർന്ന് നിർവ്വഹിക്കുന്നു. എസ്ബി ഗ്ലോബൽ എഡ്യൂക്കേഷൻ റിസോഴ്‌സസ് ചെയർമാൻ ബാലചന്ദ്രൻ, ഫെഡറൽ ബാങ്ക് എച്ച്. ആർ. ജനറൽ മാനേജർ തമ്പി കുര്യൻ എന്നിവർ സമീപം.

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഫെഡറൽ സ്‌കിൽ അക്കാദമി നാടിനു സമർപ്പിച്ചു. ബാങ്കിന്റെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി തുടങ്ങുന്ന സ്‌കിൽ അക്കാദമി ഫെഡറൽ ബാങ്ക് ഡയറക്ടർ ഹരീഷ് എച്ച് എൻജിനീയർ, എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. എസ്ബി ഗ്ലോബൽ എഡ്യൂക്കേഷൻ റിസോഴ്‌സസ് ചെയർമാൻ ബാലചന്ദ്രൻ, ഫെഡറൽ ബാങ്ക് എച്ച്ആർ ജനറൽ മാനേജർ തമ്പി കുര്യൻ, സിഎസ്ആർ മേധാവി രാജു ഹോർമിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ്ബി ഗ്ലോബൽ എഡ്യൂക്കേഷൻ റിസോഴ്‌സസ് എന്ന സ്ഥാപനവുമായി കൈകോർത്താണ് ഫെഡറൽ ബാങ്ക് കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. പരിപാടിയെപ്പറ്റി കൂടുതൽ അറിയുന്നതിന് 9895544377 എന്ന നമ്പറിൽ വിളിക്കുകയോ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.