അക്കൗണ്ട് തുറക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക ഓഫറുമായി ഫെഡറൽ ബാങ്ക്

Posted on: October 14, 2015

Federal-Bank-Logo-new-big

കൊച്ചി : ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറക്കുന്ന പെൺകുട്ടികൾക്കായി, പെൺകുട്ടികളുടെ രാജ്യാന്തര ദിനത്തോടനുബന്ധിച്ച് ബാങ്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു.

ഒക്ടോബർ 10 നും 17നും ഇടയിൽ പെൺകുട്ടികളുടെ പേരിൽ തുടങ്ങുന്ന യംഗ് ചാംപ് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് രണ്ടു ലക്ഷം രൂപയുടെ പ്രത്യേക അപകട ഇൻഷുറൻസ് രക്ഷിതാവിന്റെ പേരിൽ ലഭിക്കും. പ്രീമിയം തുക ബാങ്ക് വഹിക്കും. രക്ഷകർത്താവിന്റെ പേരിൽ ഒരു വർഷ കാലാവധിയുള്ള ഇൻഷുറൻസിൽ നോമിനിയായി മകളെയായിരിക്കും കണക്കാക്കുന്നത്.. ഇതോടൊപ്പം ഈ കാലയളവിൽ അക്കൗണ്ട് തുടങ്ങുന്ന പെൺകുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും നല്കും.

പെൺകുട്ടികളുടെ ശാക്തീകരണത്തിൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും പതിനായിരം പെൺകുട്ടികൾക്കെങ്കിലും ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും ബാങ്കിന്റെ റീട്ടെയ്ൽ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു.