സാംസംഗ് സ്മാർട്ട് ഉത്സവ്

Posted on: October 8, 2015

Samsung-Logo-big

കൊച്ചി : സാംസംഗ് ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് മികച്ച ഓഫറുകളും ആകർഷകങ്ങളായ ഇൻസെന്റീവുകളുമായി സാംസംഗിന്റെ സ്മാർട്ട് ഉത്സവ്.

സാംസംഗിന്റെ സൂപ്പർ അൾട്രാ ഹൈ ഡെഫിനിഷൻ ടിവി, കർവ്ഡ് ടിവി എന്നിവ വാങ്ങുന്നവരെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ ഒരു നിര തന്നെയാണ്. ടിവിയുടെ ഒപ്പം ഓഡിയോ സിസ്റ്റം കൂടി വാങ്ങുമ്പോൾ 20,000 രൂപവരെ കിഴിവ് ലഭിക്കും. 11,780 രൂപ വിലമതിക്കുന്ന സാംസംഗ് ഗ്യാലക്‌സി ഗ്രാൻഡ് പ്രൈം 4ജി സ്മാർട്ട് ഫോൺ, 6500 രൂപയുടെ എയർടെൽ ഡിടിഎച്ച് കണക്ഷൻ, 2,800 രൂപ വില വരുന്ന 3ഡി ഗ്ലാസുകൾ എന്നിവയും സ്മാർട്ട് ഉത്സവിന്റെ ഭാഗമായ സമ്മാനങ്ങളുടെ നിരയിലുണ്ട്.

മേക്ക് ഫോർ ഇന്ത്യ പദ്ധതിയുടേ ഭാഗമായി നിർമ്മിച്ച ജോയ് സ്മാർട്ട് ടിവി, ജോയ് പ്ലസ് ടിവി സെഗ്‌മെന്റ് എന്നിവ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങളുടെ കൂടെ ആകർഷകങ്ങളായ ഇഎംഐ ഓഫറുകളും ലഭിക്കും. സാംസംഗിന്റെ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ വാങ്ങുന്ന ഉപയോക്താക്കൾക്ക് സാംസംഗ് സ്മാർട്ട് ഫോണുകളും, ഫ്രോസ്റ്റ് ഫ്രീ, ഡയറക്ട് കൂൾ റെഫ്രിജറേറ്ററുകളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 21 ശതമാനം വരെ എക്‌സ്‌ചേഞ്ച് ആനുകുല്യങ്ങളും സ്മാർട്ട് ഉത്സവിന്റെ ഭാഗമായി സാംസംഗ് ഒരുക്കിയിട്ടുണ്ട്.

കൂടാതെ സാംസംഗിന്റെ മൈക്രോവേവ് അവൻ, വാഷിംഗ് മെഷീൻ, എസി എന്നീ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോഴും സാംസംഗ് സ്മാർട്ട് ഉത്സവിന്റെ ഭാഗമായ എല്ലാ ഓഫറുകളും സമ്മാനങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. നവംബർ 15 വരെയാണ് സാംസംഗ് സ്മാർട്ട് ഉത്സവിന്റെ കാലാവധി.