May 2024
പ്രൈം മെറിഡിയൻ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ സ്പോൺസർ
Posted on: October 4, 2015
കൊച്ചി : പ്രമുഖ പ്രോപ്പർട്ടി ഡെലപ്പറായ പ്രൈം മെറിഡിയൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോൺസർമാരായി കരാറൊപ്പിട്ടു. കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രൈം മെറിഡിയൻ മാനേജിംഗ് ഡയറക്ടർ രവി ശങ്കർ പറഞ്ഞു.
സച്ചിൻ ടെൻഡുൽക്കറുമായുള്ള ബന്ധത്തിന്റെ തുടർച്ചയാണിത്. സംയോജിത സ്പോർട്സ് സിറ്റികളും സ്പോർട്സ് ഇവന്റുകളും ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് പ്രൈം മെറിഡിയൻ. ഇന്ത്യൻ ഫുട്ബോളിനുള്ള ജനപ്രിയത ഇടപാടുകാരെ പ്രൈം മെറിഡിയനുമായി കൂടുതൽ അടുപ്പിക്കുമെന്നും രവി ശങ്കർ കൂട്ടിച്ചേർത്തു.
പ്രൈം മെറിഡിയനെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വിരൻ ഡിസിൽവ പറഞ്ഞു. കേരളത്തിൽ ഫുട്ബോളിന് പിന്തുണ നൽകാനുള്ള പ്രൈം മെറിഡിയന്റെ തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
TAGS: Kerala Blasters | Prime Meridian | Ravi Shankar |