ബിഗ് ബില്യൺ സെയിലുമായി ഫ്‌ളിപ്കാർട്ട്

Posted on: September 29, 2015

Flipkart-Big-Billion-Sale-2

ബംഗലുരു : ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ സെയിലിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ 17 വരെയാണ് ബിഗ് ബില്യൺ സെയിൽ. ഫ്‌ളിപ്കാർട്ടിന്റെ ആപ് വഴി എഴുപതിലധികം കാറ്റഗറികളിലായി വൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചു ദിവസത്തെ ബിഗ് ബില്യൺ സെയിലിൽ ഓൺലൈൻ വ്യാപാരശൃംഖലയായ മിന്ത്രയും പങ്കാളിയാകും. ഫ്‌ളിപ്കാർട്ട് ആപ് ഈ വർഷത്തെ വലിയ ഷോപ്പിംഗ് മാമാങ്കത്തിനു വഴിയൊരുക്കുമെന്നാണു കരുതുന്നതെന്നു ഫ്‌ളിപ്കാർട്ട് കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മേധാവി മുകേഷ് ബൻസാൽ പറഞ്ഞു.