ചെന്നൈ എയർപോർട്ട് നവീകരണത്തിന് 1,000 കോടിയുടെ പദ്ധതി

Posted on: September 25, 2015

Chennai-Airport-Big

ന്യൂഡൽഹി : ചെന്നൈ എയർപോർട്ട് നവീകരണത്തിന് എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ 1,000 കോടി രൂപ മുതൽമുടക്കും. നേരത്തെ 2,000 കോടിയുടെ പദ്ധതി എഎഐ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം എഎഐ പൂർത്തിയാക്കിയിട്ടുണ്ട്.

ടെർമിനലുകൾ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഒപ്പം മെട്രോ റെയിൽ കണക്ടിവിറ്റിയും ലഭ്യമാക്കാനാണ് ഒരുങ്ങുന്നത്. മികച്ച പാർക്കിംഗ് സംവിധാനം, ഏവിയേഷൻ അനുബന്ധ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം തുടങ്ങിയവയാണ് എയർപോർട്ട്‌സ് അഥോറിട്ടി ലക്ഷ്യമിടുന്നത്.