ഫെഡറൽ ബാങ്കിനെ വിദേശ നിയന്ത്രണത്തിലാക്കാൻ അനുവദിക്കില്ലെന്നു യൂസഫലി

Posted on: December 15, 2013

M.A.Yusafali------b

ഫെഡറൽ ബാങ്കിനെ വിദേശമൂലധന ശക്തികളുടെ നിയന്ത്രണത്തിലാക്കുവാൻ അനുവദിക്കില്ലെന്നു പ്രമുഖ പ്രവാസി വ്യവസായിയും ലുലു മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം.എ. യൂസഫലി. അത്തരം നീക്കമുണ്ടായാൽ എതിർക്കും. ഫെഡറൽ ബാങ്കിന്റെ മലയാള തനിമ നിലനിർത്തുവാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാലാണു ഓഹരി എടുത്തതെന്നും യൂസഫലി പറഞ്ഞു.

ഫെഡറൽ ബാങ്കിന്റെ 4.99 ശതമാനം ഓഹരികൾ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻ.ബി.ഡി. ബാങ്കിൽ നിന്നുമാണ് എം.എ. യൂസഫലി വാങ്ങിയത്. 500 കോടിയോളം രൂപയാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്.