ഫ്‌ളിപ്കാർട്ട് സ്ഥാപകർ പ്ലാബ്രോയിൽ നിക്ഷേപം നടത്തി

Posted on: September 18, 2015

Sachin-Bansal-&--Binny-Bans

ന്യൂഡൽഹി : ഫ്‌ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും റിയൽഎസ്റ്റേറ്റ് സ്റ്റാർട്ടപ്പായ പ്ലാബ്രോ നെറ്റ്‌വർക്ക്‌സിൽ നിക്ഷേപം നടത്തി. ആദ്യഘട്ടത്തിൽ 2.3 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.

പ്രോപ്പർട്ടി ബ്രോക്കർമാരെ ഇടപാടുകളിലേക്ക് നയിക്കുന്ന മൊബൈൽ ആപ്പാണ് പ്ലാബ്രോ. ഗുർഗാവ്, നോയിഡ മേഖലയിൽ 3,000 ത്തോളം ബ്രോക്കർമാരെ കേന്ദ്രീകരിച്ചിരിക്കുന്ന പ്ലാബ്രോ വൈകാതെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.