ലേയിൽ സാംസംഗ് ഷോറും

Posted on: September 15, 2015

Samsung-Experience-Store-in

കൊച്ചി : സാംസാംഗ് ഇലക്ട്രോണിക്‌സ് ലേയിൽ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് റീട്ടെയിൽ സ്‌റ്റോർ തുറന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സാംസംഗ് ബ്രാൻഡ് റീട്ടെയിൽ സ്‌റ്റോറാണിത്. ജമ്മു കാശ്മീരിലെ ലേ-ലഡാക്ക് മേഖലയിൽ നേരിട്ട് വിതരണ സേവന കേന്ദ്രമുള്ള ഏക ബ്രാൻഡാണ് സാംസംഗ്. സമുദ്ര നിരപ്പിൽ നിന്ന് 3600 മീറ്റർ ഉയരത്തിലാണ് ലേയിലെ ഷോറും.

സാംസംഗിന്റെ 2155-മത്തെ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറാണ് ലേയിലേത്. ഈ മേഖലയിലെ സാംസംഗ് ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കാനുതകുന്ന രീതിയിലാണ് സ്റ്റോർ തയാറാക്കിയിരിക്കുന്നതെന്ന് സാംസംഗ് ഇന്ത്യ മൊബൈൽ വിഭാഗം വൈസ് പ്രസിഡന്റ് സെയിൽസ് മോഗൻദീപ് സിംഗ് പറഞ്ഞു.