ആമസോണിന് പുതിയ 7 ഫുൾഫിൽമെന്റ് സെന്ററുകൾ

Posted on: September 12, 2015

Amazon-big

കൊച്ചി : വർദ്ധിച്ചു വരുന്ന ഇ-കോമേഴ്‌സ് ഓർഡറുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പുതുതായി ഏഴ് ഫുൾഫിൽമെന്റ് സെന്ററുകൾ കൂടി ആമസോൺ ഇന്ത്യ ആരംഭിച്ചു. 10 ഇന്ത്യൻ സംസ്ഥാനങ്ങളിലായി ആമസോണിന് ഇതോടെ 20 ഫുൾഫിൽമെന്റ് സെന്ററുകളാകും. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണവും, 4 ദശലക്ഷം ക്യുബിക് ഫീറ്റ് സ്റ്റോറേജ് സൗകര്യവും ഈ സെന്ററുകൾക്കുണ്ട്.

ഫുൾഫിൽമെന്റ് ബൈ ആമസോൺ സേവനം ഉപയോഗിക്കുന്ന റീട്ടെയ്ൽ കമ്പനികൾക്ക് ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഫുൾഫിൽമെന്റ് സെന്ററുകൾ നൽകുന്നത്.

TAGS: Amazon |