വൺഡേ ഡെലിവെറി ഗാരന്റിയുമായി ആമസോൺ

Posted on: December 12, 2013

Amazon

ഓർഡർ സ്വീകരിച്ച് ഒറ്റ ദിവസത്തിനുള്ളിൽ ഡെലിവെറി വാഗ്ദാനവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റ് ആമസോൺ ഇന്ത്യ.
തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ഇപ്പോൾ ഈ സേവനം ലഭിക്കുക.

ആമസോണിൽ ഷോപ്പിംഗ് നടത്തുമ്പോൾ പിൻകോഡ് എന്റർ ചെയ്താൽ നിങ്ങൾക്കാവശ്യമുള്ള വിലാസത്തിൽ വൺഡേ ഡെലിവറി സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാം. മുംബൈയിലും പൂനയിലും നിന്നുള്ള
ഇടപാടുകാർക്ക് അർധരാത്രി വരെ ഓർഡർ നൽകിയാലും ഒറ്റ ദിവസത്തിനുള്ളിൽ വൺഡേ ഡെലിവറി ലഭിക്കും. ഇതര നഗരങ്ങളിൽ നിന്നുള്ള ഇടപാടുകൾ വൈകുന്നേരം 3 മണിക്കുള്ളിൽ ഓർഡർ ചെയ്താലേ ഈ സേവനം ലഭിക്കു.

ഓർഡർ ചെയ്ത സാധനങ്ങൾ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാൻ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച് ആറു മാസത്തിനുള്ളിൽ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ആമസോൺ ഇന്ത്യയുടെ വൈസ്പ്രസിഡന്റും കൺട്രി മാനേജരുമായ അമിത് അഗർവാൾ പറഞ്ഞു.