ഫ്‌ളിപ്കാർട്ട് മാപ്‌മൈഇന്ത്യയെ ഏറ്റെടുത്തു

Posted on: September 9, 2015

Flipkart-big

ബംഗലുരു : ഫ്‌ളിപ്കാർട്ട് ഡിജിറ്റൽ മാപ്പിംഗ് കമ്പനിയായ മാപ്‌മൈഇന്ത്യയെ ഏറ്റെടുത്തു. പുതിയ ഏറ്റെടുക്കൽ ലോജിസ്റ്റിക്‌സ് രംഗത്ത് ഫ്‌ളിപ്കാർട്ടിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും.

ന്യൂഡൽഹി ആസ്ഥാനമായുള്ള മാപ്‌മൈഇന്ത്യ ഏറ്റെടുക്കാൻ 400 -500 കോടി ചെലവഴിച്ചതായാണ് വിലയിരുത്തൽ. വെഞ്ചർ കാപ്പിറ്റൽ ഫണ്ടുകൾക്ക് മാപ്‌മൈ ഇന്ത്യയിൽ 25 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. രാകേഷ് വർമ്മയും ഭാര്യ രശ്മിയും ചേർന്ന് 1992 ലാണ് മാപ്‌മൈഇന്ത്യ സ്ഥാപിച്ചത്.