വിശാഖപട്ടണത്ത് പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട്

Posted on: September 3, 2015

Visakhapatnam-Airport-Big

ഹൈദരാബാദ് : വിശാഖപട്ടണത്ത് പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ ആന്ധ്രപ്രദേശ് ഗവൺമെന്റ് ഒരുങ്ങുന്നു. വിമാനത്താവളത്തിനായി വിജയനഗരം ജില്ലയിലെ ഭോഗാപുരത്ത് 5,000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. വിശാഖപട്ടണത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് ഭോഗാപുരം.

നിലവിലുള്ള എയർപോർട്ട് നഗരമധ്യത്തിലായതിനാൽ വികസനം അസാധ്യമാണ്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി പി. അശോക് ഗജപതി രാജു വിജയനഗരം ലോകസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.