ഫ്‌ളിപ്കാർട്ടിൽ 24 മണിക്കൂറിനുള്ളിൽ റീഫണ്ട്

Posted on: August 31, 2015

Flipkart-Boxes-Big

ന്യൂഡൽഹി : ഫ്‌ളിപ്കാർട്ട് 24 മണിക്കൂറിനുള്ളിൽ ഇടപാടുകാർക്ക് റീഫണ്ട് നൽകാനുള്ള സംവിധാനം ഏർപ്പെടുത്തി. ഇമ്മീഡിയറ്റ് പേമെന്റ്‌സ് സിസ്റ്റം മുഖേനെ (ഐഎംപിഎസ്) ആണ് അതിവേഗ റീഫണ്ട് സാധ്യമാക്കുന്നത്. റീഫണ്ടിന്റെ സ്റ്റാറ്റസ് എസ്എംഎസും ഇമെയിലും വഴി ഉപഭോക്താവിനെ കൃത്യമായി അറിയിക്കും.

ഓരോ മാസവും 12 ദശലക്ഷം ഇടപാടുകളാണ് ഫ്‌ളിപ്കാർട്ട് പ്രോസസ് ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത റീഫണ്ട് അനുഭവം പകരുകയാണ് ഐഎംപിസിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാർട്ട് ചീഫ് പ്രോഡക്ട് ഓഫീസർ പുനിത് സോണി പറഞ്ഞു