എയർപെഗാസസ് ബംഗലുരു – മംഗലാപുരം സർവീസ് തുടങ്ങി

Posted on: August 21, 2015

Air-pegasus-Mangalore-Big

ബംഗലുരു : എയർ പെഗാസസ് ഇന്നു മുതൽ ബംഗലുരു – മംഗലാപുരം റൂട്ടിൽ സർവീസ് തുടങ്ങി. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു. സർവീസിന്റെ ഉദ്ഘാടനം മാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ജെ. ടി. രാധാകൃഷ്ണ നിർവഹിച്ചു.

ആദ്യ ഫ്‌ളൈറ്റ് ഉച്ചയ്ക്ക് 12.33 ന് 59 യാത്രക്കാരുമായി മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് 42 യാത്രക്കാരുമായി തിരികെ പോവുകയും ചെയ്തു.