19
Sunday
May 2024
May 2024
ബംഗലുരു – ചെന്നൈ സർവീസുമായി എയർ പെഗാസസ്
Posted on: August 20, 2015
ബംഗലുരു : എയർ പെഗാസസ് ബംഗലുരു – ചെന്നൈ സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസമെ (വെള്ളി, ശനി, തിങ്കൾ) സർവീസ് ഉണ്ടാവുകയുള്ളു. രാവിലെ 10.25 ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25 ന് ചെന്നൈയിലെത്തും. തിരിച്ച് 11.50 ന് പുറപ്പെട്ട് 12.50 ന് ബംഗലുരുവിലെത്തും.
കൂടാതെ ഇന്നു വൈകുന്നേരം മുതൽ ബംഗലുരുവിൽ നിന്ന് ചെന്നൈ വഴി മധുരൈയിലേക്കും സർവീസ് ആരംഭിക്കും. പുതിയ സർവീസുകളുടെ ഭാഗമായി 1234 രൂപയുടെ പ്രാരംഭ ടിക്കറ്റ് ഓഫറും എയർ പെഗാസസ് പ്രഖ്യാപിച്ചിട്ടുണ്ട്.
News in this Section