നികേഷ് അറോറ സോഫ്റ്റ്ബാങ്ക് ഓഹരികൾ വാങ്ങുന്നു

Posted on: August 20, 2015

Nikesh-Arora-Big-a

ടോക്കിയോ : നികേഷ് അറോറ 483 മില്യൺ ഡോളർ (3150 കോടി രൂപ) മുതൽമുടക്കി സോഫ്റ്റ്ബാങ്ക് ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നു. ആറ് മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും. തികച്ചും വ്യക്തിപരമായ നിലയ്ക്കാണ് ഇടപാടെന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് പ്രതികരിച്ചു.

ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഓപറേറ്റിംഗ് ഓഫീസറുമാണ് നികേഷ് അറോറ. പ്രതിവർഷം 135 മില്യൺ ഡോളറാണ് നികേഷ് അറോറയുടെ വാർഷിക പ്രതിഫലം. യുഎസ് മൊബൈൽ ഭീമനായ സ്പ്രിന്റിനെ രണ്ട് വർഷം മുമ്പ് സോഫ്റ്റ്ബാങ്ക് ഏറ്റെടുത്തിരുന്നു.