ഫ്‌ളിപ്കാർട്ട് വില്പന 15 കോടി ഉത്പന്നങ്ങൾ പിന്നിട്ടു

Posted on: August 10, 2015

Flipkart-Parcels-Big

മുംബൈ : ഫ്‌ളിപ്കാർട്ടിന്റെ വില്പന 15 കോടി (150 ദശലക്ഷം) ഉത്പന്നങ്ങൾ പിന്നിട്ടു. 2014 നെ അപേക്ഷിച്ച് വില്പനയിൽ 150 ശതമാനം വളർച്ചകൈവരിച്ചതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

ബംഗലുരു ആസ്ഥാനമായി 2007 ൽ ആരംഭിച്ച ഫ്‌ളിപ്കാർട്ട് പ്രതിദിനം ഒരു കോടിയിലേറെപ്പേർ സന്ദർശിക്കുന്നുണ്ട്. സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് സ്ഥാപിച്ച ഫ്‌ളിപ്കാർട്ട് അടുത്ത വർഷം ഐപിഒ നടത്താൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.