ഐ എസ് ടി ഡി ദേശീയ കൺവൻഷൻ കൊച്ചിയിൽ

Posted on: August 9, 2015

ISTD-Logo-Big

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്റ് ( ഐ എസ് ടി ഡി) ദേശീയ കൺവൻഷൻ കൊച്ചിയിൽ നടക്കും. കുസാറ്റ് സെമിനാർ ഹാൾ കോംപ്ലക്‌സിൽ ഡിസംബർ 10, 11 തീയതികളിലാണ് ദേശീയ കൺവൻഷൻ. രാജ്യത്തെമ്പാടു നിന്നുമായി അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും.

സൈം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അപ്പോളോ ടയേഴ്‌സ് എച്ച് ആർ മേധാവി എ.എസ്. ഗിരീഷിന് ഐ എസ് ടി ഡി ദേശീയ കൺവൻഷൻ ബ്രോഷർ നൽകി ഐ എസ് ടി ഡി യുടെയും സൈമിന്റെയും പ്രസിഡന്റ് പ്രഫ. ജെ. ഫിലിപ് പ്രകാശനം ചെയതു.

കൊച്ചി ചാപ്റ്റർ പ്രസിഡന്റ് പി. ടി. ജോർജ്, ഡോമിനിക് മേച്ചേരി, സോമൻ ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു. ഡൽഹി ആസ്ഥാനമായ ഐ എസ് ടി ഡി ക്ക് 6000 വ്യക്തിഗത അംഗങ്ങളും 400 കോർപറേറ്റ് അംഗങ്ങളുമുണ്ട്. രാജ്യത്താകമാനം 46 ചാപ്റ്ററുകളാണ് ഐ എസ് ടി ഡി ക്കുള്ളത്.