ഐ എസ് ടി ഡി ദേശീയ ഫെലോഷിപ്പും അവാർഡുകളും പ്രഖ്യാപിച്ചു

Posted on: December 12, 2015

ISTD-Natcon-15-Logo-Big

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്റ് ( ഐ എസ് ടി ഡി ) ദേശീയ ഫെലോഷിപ്പും അവാർഡുകളും പ്രഖ്യാപിച്ചു . പ്രതാപ് ചന്ദ്ര പാണ്ട (ഭുവനേശ്വർ), ഡോ. എം എം സുൽഫി (തിരുവനന്തപുരം), ആദിത്യ മൂന ( മുംബൈ) എന്നിവർക്കാണ് ഫെല്ലോഷിപ്പ്.

മികച്ച തീം പേപ്പറിന് ഉദയ്പൂർ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ഡോ.മീര മാത്തൂർ, ഷഹീമ ഹമീദ് എന്നിവർ അവാർഡ് ജേതാക്കളായി. ബെസ്റ്റ് മെമ്പർ അവാർഡ് അരവിന്ദ് പ്രഹ്ലാദ് ഖോടെ, മികച്ച സ്മാൾ ചാപ്റ്റർ അവാർഡ് കോട്ടയും കരസ്ഥമാക്കി.