മാരുതി ഈ വർഷം 100 നെക്‌സ ഷോറൂമുകൾ തുറക്കും

Posted on: August 7, 2015

Maruti-Suzuki-Nexa-Showroom

ന്യൂഡൽഹി : പ്രീമിയം കാറുകളുടെ വില്പനയ്ക്കായി മാരുതി സുസുക്കി ഈ വർഷം 100 നെക്‌സ ഷോറൂമുകൾ തുറക്കും. നിലവിൽ 35 നെക്‌സ ഷോറൂമുകളാണ് മാരുതിക്കുള്ളത്. 1നെക്‌സ ഷോറൂമുകളിലേക്ക് 100 റിലേഷൻഷിപ്പ് മാനേജർമാരെ മാരുതി സുസുക്കി റിക്രൂട്ട്‌ചെയ്യതിരുന്നു.

ബജറ്റ് കാർ നിർമാതാക്കൾ എന്ന പ്രതിഛായയിൽ നിന്ന് പുറത്തുകടക്കുന്നതിനാണ് മാരുതി പുതിയ പ്രീമിയം സെയിൽസ് ചാനൽ തുറക്കുന്നത്. എസ് – ക്രോസ് ആണ് നെക്‌സ വഴി വിൽക്കുന്ന ആദ്യത്തെ കാർ. 2020 ൽ രണ്ട് മില്യൺ കാറുകൾ വിൽക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.