എയർഇന്ത്യ 800 കാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു

Posted on: July 27, 2015

Air-India-Cabin-crew-Big

മുംബൈ : എയർഇന്ത്യ 800 കാബിൻ ക്രൂവിനെ കൂടി റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. വിമാനജോലിക്കാരുടെ കുറവ് ദൈനംദിന സർവീസിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് 800 പേരെ നിയമിക്കാൻ നീക്കം നടത്തുന്നത്. 270 പേരുടെ പരിശീലനം നടന്നു വരികയാണ്.

ഓഗസ്റ്റിൽ 111 പേരുടെ പരിശീലനം ആരംഭിക്കും. ഒക്ടോബർ അവസാനം ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാകുമെന്നാണ് എയർഇന്ത്യയുടെ വിലയിരുത്തൽ.