അനന്ത് നാരായണൻ മിന്ത്ര സിഇഒ

Posted on: July 22, 2015

Myntra-Ananth-Narayanan-Big

മുംബൈ : ഫില്പ്കാർട്ടിന്റെ ഫാഷൻ – ലൈഫ്‌സ്റ്റൈൽ എം കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ സിഇഒ ആയി അനന്ത് നാരായണനെ നിയമിച്ചു. ഇപ്പോൾ മകിൻസെ ഡയറക്ടറാണ്. കോഫൗണ്ടറും സിഇഒയുമായ മുകേഷ് ബൻസാൽ ചെയർമാനാകുന്ന പശ്ചാത്തലത്തിലാണ് അനന്ത് നാരായണന്റെ നിയമനം.

മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഇ ബിരുദവും യുഎസിലെ മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ മാസ്‌റ്റേഴ്‌സും നേടിയിട്ടുണ്ട്. അനന്ത് നാരായണൻ ഒക്‌ടോബർ ഒന്നിന് ബംഗലുരുവിലെ മിന്ത്ര ആസ്ഥാനത്ത് ചുമതലയേൽക്കും.