എയർപെഗാസസ് ചെന്നൈ, ഹൈദരാബാദ് സർവീസുകൾ തുടങ്ങും

Posted on: July 22, 2015

Air-Pegasus-ATR-72-Big

ബംഗലുരു : എയർ പെഗാസസ് വൈകാതെ ബംഗലുരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ്, പുതുച്ചേരി, തൂത്തുക്കുടി സർവീസുകൾ ആരംഭിക്കും. നിലവിൽ ഹുബ്ലി, തിരുവനന്തപുരം, മധുര, കഡപ്പ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ഏപ്രിൽ രണ്ടാം വാരമാണ് എയർപെഗാസസ് സർവീസ് ആരംഭിക്കുന്നത്. 66 സീറ്റ് വീതമുള്ള മൂന്ന് എടിആർ – 72 വിമാനങ്ങളാണ് സർവീസ് ഉപയോഗിക്കുന്നത്.

ഏറെ താമസിയാതെ കൊച്ചി, ബെൽഗാം, രാജമുന്ദ്രി സർവീസുകളും ആരംഭിക്കും. അഞ്ച് എയർപോർട്ടുകളിലായി 200 ജീവനക്കാർ ഓപറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനകം 30,000 ലേറെപ്പേർ എയർപെഗാസസിൽ യാത്രചെയ്തതായി മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.