സൗജന്യ വൈഫൈ സോണുകളുമായി ആമസോൺ

Posted on: July 21, 2015

Amazon-Wi-Free-zones-Big

ഹൈദരാബാദ് : ആമസോൺ ഹൈദരബാദിലെ മൂന്ന് കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ സൗകര്യം ഏർപ്പെടുത്തി. സെക്കണ്ടറാബാദ്, ദിൽസുഖ്‌നഗർ, അമീർപെട്ട് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളിലാണ് വൈഫൈ സോണുകൾ സ്ഥാപിച്ചിട്ടുള്ളത്.

ആമസോൺ അക്കൗണ്ട് തുടങ്ങാനും ലോഗിൻ ചെയ്യാനും ആമസോൺ പ്രതിനിധികൾ സഹായിക്കും. ജനങ്ങൾക്ക് ആമസോൺ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈൻ ഷോപ്പിംഗ് നടത്താനുള്ള സൗകര്യമാണ് ആമസോൺ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ മനീഷ് കൽറ (ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ്) പറഞ്ഞു.