സ്‌നാപ്ഡീൽ ടാറ്റാ കാപ്പിറ്റലുമായി വായ്പാ ധാരണ

Posted on: July 20, 2015

Snapdeal-big

മുംബൈ : ഓൺലൈൻ സെല്ലേഴ്‌സിന് വായ്പ ലഭ്യമാക്കാൻ ടാറ്റാ കാപ്പിറ്റലുമായി സ്‌നാപ്ഡീൽ ധാരണയിലെത്തി. ധാരണപ്രകാരം അഞ്ച് ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ ടാറ്റാ കാപ്പിറ്റൽ വായ്പ നൽകും.

രാജ്യത്തെ 5,000 കേന്ദ്രങ്ങളിലായി 150,000 ലക്ഷം ഓൺലൈൻ സെല്ലേഴ്‌സാണ് സ്‌നാപ്ഡീലിനുള്ളത്. ഇവർക്ക് ആവശ്യമായ പ്രവർത്തന മൂലധനം ടാറ്റാ കാപ്പിറ്റൽ മുഖേന ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സ്‌നാപ്ഡീൽ വക്താവ് പറഞ്ഞു.