കനത്തകാറ്റിൽ രണ്ട് എയർഇന്ത്യ വിമാനങ്ങൾക്ക് തകരാറ്

Posted on: July 19, 2015

Air-india-Planes-@-IGI-Airp

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിൽ രണ്ട് എയർഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഇടത് എൻജിൻ 22 ാം ബേയിലെ എയ്‌റോബ്രിഡ്ജിലും 18 ാം ബേയിൽ പാർക്ക് ചെയ്തിരുന്ന ബോയിംഗ് 777 ന്റെ വലതു ചിറക് കണ്ടെയ്‌നറിലും ഇടിക്കുകയായിരുന്നു.

ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 48 നോട്ട്‌സ് വേഗതയിലാണ് കാറ്റു വീശിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 20 നോട്ട് വേഗതയായിരുന്നു പ്രവചിച്ചിരുന്നത്.