ഏഷ്യൻ പെയിന്റ്‌സ് കർണാടകത്തിലേക്ക്

Posted on: July 18, 2015

Asian-Paints-color-world-bi

ഹൈദരാബാദ് : ഏഷ്യൻ പെയിന്റ്‌സ് കർണാടകത്തിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് കർണാടക ഗവൺമെന്റുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. മൈസൂർ ജില്ലയാണ് പ്ലാന്റിനായി പരിഗണിക്കുന്നത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തും ഏഷ്യൻ പെയിന്റ്‌സ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. 1,700 കോടി രൂപയാണ് മുതൽമുടക്ക്. വിശാഖപട്ടണം പ്ലാന്റിനായി 110 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.