ഗ്രീക്ക് ബാങ്കുകൾ തുറക്കുന്നത് 13 വരെ നീട്ടി

Posted on: July 9, 2015

Greek-bank-closure-Big

ഏഥൻസ് : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത സാഹചര്യത്തിൽ ഗ്രീസിലെ ബാങ്കുകൾ തുറക്കുന്നത് 13 വരെ ഗവൺമെന്റ് ദീർഘിപ്പിച്ചു. ജൂൺ 28 നാണ് ബാങ്കുകൾ അടച്ചിടാൻ ഗ്രീക്ക് ഗവൺമെന്റ് തീരുമാനിച്ചത്.

പ്രതിദിനം പിൻവലിക്കാവുന്ന തുക 60 യൂറോ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ യൂറോപ്യൻ യൂണിയനുമായി ധാരണയിലെത്താൻ ഞായറാഴ്ച വരെയാണ് സമയമനുവദിച്ചിട്ടുള്ളത്.