ഗ്രേസ് എലിസബത്ത് കോശി ഫെഡറൽ ബാങ്ക് ഡയറക്ടർ

Posted on: November 24, 2013

Grace-koshie-Federal-Bank

ഫെഡറൽ ബാങ്കിന്റെ പുതിയ ഡയറക്ടറായി ഗ്രേസ് എലിസബത്ത് കോശി
ചാർജെടുത്തു. ബാങ്കിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഡയറക്ടറാണ് ഗ്രേസ് എലിസബത്ത്. ഇതോടെ 2013-ലെ കമ്പനി നിയമം അനുശാസിക്കുന്ന പ്രകാരം വനിതാ ഡയറക്ടറെ നിയമിക്കുന്ന അപൂർവം ലിസ്റ്റഡ് കമ്പനികളിലൊന്നായിരിക്കയാണ് ഫെഡറൽ ബാങ്ക്.

ഇക്കണോമെട്രിക്‌സ്, മോണിട്ടറി ഇക്കണോമിക്‌സ് എന്നിവകളിൽ സ്‌പെഷ്യലൈസേഷനോടെ ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമെടുത്ത ഗ്രേസ് കോശി 1976-ലാണ് റിസർവ് ബാങ്കിൽ ചേരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോസിയേറ്റ് കൂടിയായ ഗ്രേസ് റിസർവ് ബാങ്കിൽ ചേരും മുമ്പ് മുംബൈയിലെ സോഫിയാ കോളേജിൽ അധ്യാപികയായിരുന്നു. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിന്റെ സെക്രട്ടറി എന്ന നിലയിൽ ബാങ്കിന്റെ ഭരണക്രമത്തിന്റേയും ഉന്നതതല മീറ്റിംഗുകളുടേയും നടത്തിപ്പു ചുമതലയും ഗ്രേസ് വഹിച്ചിട്ടുണ്ട്.

റിസർവ് ബാങ്കിൽ 26 വർഷം പിന്നിട്ട ഗ്രേസ് 2001-04 കാലഘട്ടത്തിൽ വിദേശനാണ്യ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു. അതിനു മുമ്പ് ദേനാ ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയുടെ ഡയറക്ടർ ബോർഡിലും ഗ്രേസ് കോശി അംഗമായിരുന്നു.