ടിവിഎസ് എക്‌സ് എൽ മോപെഡ് വില്പന ഒരു കോടി പിന്നിട്ടു

Posted on: July 4, 2015

TVS-XL-Super-Big

ചെന്നൈ : ടിവിഎസ് മോട്ടോർ കമ്പനിയുടെ എക്‌സ് എൽ മോപെഡ് വില്പന ഒരു കോടി പിന്നിട്ടു. 1980 ലാണ് ടിവിഎസ് മോപെഡ് ഉത്പാദനം തുടങ്ങിയത്. 35 വർഷമായി വിപണിയിൽ സജീവമായ ഓട്ടോമൊബൈൽ ബ്രാൻഡാണ് ടിവിഎസ് എക്‌സ് എൽ.

ചരിത്രമുഹൂർത്തെ അനുസ്മരിച്ച് മോപെഡിന്റെ സ്‌പെഷൽ എഡീഷൻ ടിവിഎസ് എക്‌സ് എൽ സൂപ്പർ പുറത്തിറക്കി. സിൽവർ ഗ്രേ, ടൈറ്റാനിയം ഗ്രേ എന്നീ പുതിയ രണ്ട് നിറങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ പുതിയ ടിവിഎസ് എക്‌സ് എൽ സൂപ്പർ ലഭ്യമാകും.