ലക്ഷ്വറി ബ്യൂട്ടി സ്‌റ്റോറുമായി ആമസോൺ ഇന്ത്യ

Posted on: July 3, 2015

Amazon-big

കൊച്ചി : പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്വറി സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങളുമായി ആമസോൺ ബ്യൂട്ടി സ്റ്റോർ പ്രവർത്തനമാരംഭിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും സൗന്ദര്യപരിപാലനത്തിനുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളെല്ലാം തന്നെ ആമസോൺ ഇന്ത്യയുടെ ലക്ഷ്വറി ബ്യൂട്ടി സ്‌റ്റോറിൽ ലഭ്യമാണ്. ലൊക്‌സിറ്റ, ക്രാബ് ട്രി ആൻഡ് എവ്‌ലിൻ, കാമ ആയുർവേദ, ഫോറസ്റ്റ് എസൻഷ്യൽസ്, കാൽവിൻ ക്ലെയിൻ, ടെമ്പിൾ സ്പാ, ഡോക്ടർ ലിപ്, ഈവ് സ്‌നോ, ജെന്റിൽമാൻസ് ടോണിക്ക് എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഈ സ്‌റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മുഖസൗന്ദര്യസംരക്ഷണ ക്രീമുകൾ മുതൽ പെർഫ്യൂമുകൾ വരെ ആമസോൺ ഇന്ത്യയുടെ ബ്യൂട്ടി സ്‌റ്റോറിൽ ലഭ്യമാണ്. അയ്യായിരത്തിലധികം ബ്രാൻഡുകളുടെ ഒന്നരലക്ഷത്തോളം വരുന്ന സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങൾ ആമസോണിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.