നിക്ഷേപ ബോധവത്കരണം യുടിഐ – വൺ ഇന്ത്യയുമായി ധാരണ

Posted on: July 2, 2015

UTI-Swatantra-Big

കൊച്ചി : യുടിഐ മ്യൂച്വൽഫണ്ട് തങ്ങളുടെ നിക്ഷേപ ബോധവത്കരണ പരിപാടി അച്ചടി മാധ്യമങ്ങളിലെത്തിക്കാൻ വൺ ഇന്ത്യയുമായി സഹകരിക്കും. സ്വതന്ത്ര ദ്വൈവാര പരമ്പരയിലുള്ള ലേഖനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായാണ് ഈ നീക്കം. സാമ്പത്തികാസൂത്രണം, മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ ലേഖനങ്ങളുടെ പ്രതിപാദ്യ വിഷയം. യുടിഐ എഎംസി മാനേജിംഗ് ഡയറക്ടർ ലിയോ പുരി, എച്ച്ടി മീഡിയ സിഒഒ സുജോയ് ഘോഷ് എന്നിവർ ചേർന്ന് ഈ നിക്ഷേപ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഹിന്ദുസ്ഥാൻ ടൈംസ്, ഹിന്ദുസ്ഥാൻ, മിന്റ്, ആനന്ദ് ബസാർ പത്രിക, ടെലഗ്രാഫ്, ഹിന്ദു, ബിസിനസ് ലൈൻ, സകൽ എന്നീ എട്ടു പത്രങ്ങൾ സ്വതന്ത്ര പരമ്പരയിലെ ലേഖനങ്ങളിലൂടെയുള്ള നിക്ഷേപ ബോധവത്കരണ പരിപാടിയിൽ സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. 2009 ൽ കമ്പനി കാര്യ മന്ത്രാലയവുമായി സഹകരിച്ചും യു.ടി.ഐ. മ്യൂച്ചൽ ഫണ്ട് സ്വതന്ത്ര നിക്ഷേപ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.