വിനോദ് റായ് ഐഡിഎഫ്‌സി ഡയറക്ടർ

Posted on: June 30, 2015

Vinod-Rai-Big

ന്യൂഡൽഹി : മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയെ ഐഡിഎഫ്‌സി സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

മുൻ ധനകാര്യ സെക്രട്ടറി കൂടിയായ അദ്ദേഹം എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എൽഐസി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.