പുതിയ പ്രചാരണവുമായി ഐഡിഎഫ്സി മ്യുച്ച്വല്‍ ഫണ്ട്

Posted on: September 25, 2021

കൊച്ചി : ഇന്ത്യയിലെ പ്രമുഖ മ്യുച്ച്വല്‍ ഫണ്ടുകളിലൊന്നായ ഐഡിഎഫ്സി മ്യുച്ച്വല്‍ ഫണ്ട് ഇന്ത്യന്‍ നിക്ഷേപകരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ‘ഹാഷ്ടാഗ് പൈസണ്‍ കൊറോകൊ മട്ട്’എന്ന പേരില്‍ പുതിയ പരസ്യം അവതരിപ്പിച്ചു.

ഇക്വിറ്റി മ്യുച്ച്വല്‍ ഫണ്ടുകളുടെ വളര്‍ച്ചാ സാധ്യതയില്‍ നിന്നുള്ള നേട്ടങ്ങളെക്കുറിച്ച് നിക്ഷേപരെ അറിയിക്കുകയാണ് ലക്ഷ്യം. പുതിയ പ്രചാരണത്തോടെ ബാങ്കിംഗ്, സാമ്പത്തിക സേവന, ഇന്‍ഷുറന്‍സ് മേഖലയിലെ സങ്കീര്‍ണതകള്‍ തകര്‍ത്ത് ലളിതമായി കഥ പറയുന്ന രീതി അവതരിപ്പിക്കുകയാണ് ഐഡിഎഫ്സി മ്യുച്ച്വല്‍ ഫണ്ട്.

മെച്ചപ്പെട്ട ജീവിതനിലവാരം, ദൈര്‍ഘ്യമേറിയ ആയുസ്, വര്‍ധിച്ച മെഡിക്കല്‍ സാഹചര്യങ്ങള്‍ തുടങ്ങിയവയാല്‍ വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ സഹായിക്കുന്ന നിക്ഷേപം പരിഗണിക്കേണ്ടത് പ്രധാനമാണെന്നും തങ്ങളുടെ പുതിയ പരസ്യം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ ശേഷിയുള്ള സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന നിക്ഷേപമാണ് ഇക്വിറ്റികള്‍ എന്ന വ്യക്തമായ, എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു കാര്യം നിക്ഷേപകരെ അറിയിക്കുകയും അതുവഴി അവരുടെ സാമ്പത്തിക, ജീവിത ലക്ഷ്യങ്ങള്‍ നേടാനുള്ള സൗകര്യം ഒരുക്കുകയാണെന്നും ഐഡിഎഫ്സി എഎംസി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി ഗൗരബ് പരിജ പറഞ്ഞു.

 

TAGS: IDFC |