ആന്ധ്രയിൽ മുത്തൂറ്റ് സ്‌കോളർഷിപ്പുകൾ നൽകി

Posted on: November 24, 2013

Muthoot-Toppers

മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ ഗവൺമെന്റ് സ്‌കൂളുകളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള എക്‌സലൻസ് സ്‌കോളർഷിപ്പ് ആന്ധ്രാപ്രദേശിലെ ഹൈദരാബാദ്, സെക്കന്തരാബാദ് ജില്ലകളിലും നൽകിത്തുടങ്ങി.

ഹൈദരാബാദിൽ ജില്ലാകലക്ടർ മുകേഷ് കുമാർ മീണയും മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ജോർജ് എം അലക്‌സാണ്ടറും ചേർന്ന് സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസിന്റെ ആന്ധ്രാപ്രദേശ് സോണൽ മാനേജർ ആർ. വെങ്കിടേശ്വരൻ, കോർപ്പറേറ്റ് കമ്യൂണിക്കേഷൻ എജിഎം ബാബുജോൺ മലയിൽ, സീനിയർ റീജിയണൽ മാനേജർമാരായ ക്യാപ്റ്റൻ ജോസഫ്, ലക്ഷ്മൺ റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2500 രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന അവാർഡ് ആന്ധ്രാപ്രദേശിലെ 178 ഗവൺമെന്റ് സ്‌കൂൾകുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന് ജോർജ് എം അലക്‌സാണ്ടർ പറഞ്ഞു. കേരളത്തിൽ ഇരുനൂറും കർണാടകത്തിൽ ഇരുനൂറ്റിപ്പത്തും ഗവൺമെന്റ് സ്‌കൂളിലെ കുട്ടികൾക്ക് ഇപ്പോൾ സ്‌കോളർഷിപ്പ് ലഭിക്കുന്നുണ്ട്.